Monday, March 23, 2009

നവംബര്‍ 16 നു ഞാന്‍  ചെന്നൈഇല് എത്തി. 17 നു ജോലിക്ക് ജോയിന്‍ ചെയ്യാനുള്ളതാണ്. കു‌ടെ അച്ഛനും മാമനും അരുണ്‍ഉം (ഫ്രണ്ട്, അവനും കു‌ടെ ജോയിന്‍ ചെയാനാണ് വരുന്നത് ) ഉണ്ട് . എഞ്ചിനീയറിംഗ് പടിതത്തിനു കഴിന്ചു ഒന്നര വര്സത്തിനു ശേഷം കിട്ടിയാ ജോലി ആണ്. അത് കൊണ്ടു തന്നെ വീട്ടില്‍ നിന്നു മാറി നില്‍ക്കുന്നതിന്റെ വിഷമം ഒന്നും എനിക്ക് ഇലായിരുന്നു. കാരണം ഒന്നര വര്ഷം അത്രത്തോളം കഷ്ടപെട്ടിരുനു. പോകാത്ത ജോബ്ഫെയര്‍ ഇലാ, എഴുതാത്ത എക്ഷമ്സ് ഇലാ, അറ്റന്‍ഡ് ചെയ്ത ഇന്റര്‍വ്യൂ ഇലാ. എത്രത്തോളം ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു എന്ന് എന്ക്ക് തന്നെ അറിയത്തില്ല. മിനിമം ഒരു ഇരുപതന്ചെണ്ണം അറ്റന്‍ഡ് ചെയ്തു കാണും. NIC യുടെ ഒരു ഇന്റര്‍വ്യൂ നു ന്യൂഡല്ഹി വരെ പോയി. ട്രെയിന്‍ ടിക്കറ്റ് refund ചെയ്ടത് കൊണ്ടു കു‌ടുതല്‍ നഷ്ടം ഉണ്ടായില. പഠിച്ചതിന്റെ ഭലം കൊണ്ടോ, ദൈവത്ത്ത്തിന്‍ അനുഗ്രഹം കൊണ്ടോ, ഭാഗ്യം കൊണ്ടോ (ഈതായാലും നാന്‍ ഹാപ്പി ആണ് ) അവസാനം കാതിരുപ്പിനൊക്കെ അറുതി വരുത്തി കൊണ്ടു ഒരു ജോലി കിട്ടി. നവംബര്‍ 16 നു അതിരാവിലെ ട്രെയിന്‍ കയറി. വീട്ടില്‍ നിന്നും ഇറങകിയപോള്‍ അമ്മയുടെ കണ്ണ് നിറഞ്ചിരുന്നു. അപോല് കളിയായി ഞാന്‍ ചോദിച്ചു, ഇനിയും ഞാന്‍ വീട്ടില്‍ ഇരിക്കണം എന്നാണോ എന്ന്.

16 നു രാത്രി ഏകദേശ്രമ് പത്തു മണി ആയപോല് ചെന്നൈ സെന്‍ട്രല്‍ എത്തി. ശേഷം ഒരു ഹോട്ടലില്‍ മുറി എടുത്തു. പിറ്റേന്നു അതി രാവിലെ തന്നെ ഈഴുന്നേറ്റു റെഡി ആയി. കാത്തു കാത്തു ഇരുന്നു കിട്ടിയാ കനി അലേ, നമ്മുടെ ഭാഗത്ത് നിന്നും ഒരു മിസ്ടകെ ഉം വന്നു കു‌ടാ. ഒരു ഒന്‍പതു മണിക്ക് ഓഫീസ് ഇല് എത്തി. അച്ഛനും മാമനും അരുണും ഉം ഉണ്ട് കൂടെ. ഒരു പത്തു മണി ആയപോല് HR വന്നു. അച്ഛനെയും മാമനെയും വെളിയില്‍ ഇരുത്തി നമ്മള്‍ അകത്തു കയറി. അവസാനം ഈകദേശം ഒരു പതിനൊന്നു മണി ആയപോള്‍ ഞാനും ഒരു ജോലികാരന്‍ ആയി. അപോല് തന്നെ നാട്ടില്‍ പോയി നാടുകാരുടെ മുന്‍പില്‍ ചെന്നു നെഞ്ചും  വിരിച്ചു നിന്നു ഞാന്‍ ജോലികാരന്‍ ആയെന്നു വിളിച്ചു കൂവണം എന്ന് ഉണ്ടായിരുന്നു. എനിക്ക് ജോലി കിട്ടാത്തതില്‍ എന്നെക്കാള്‍ വിഷമം നാട്ടുകാര്കായിരുന്നു. അതില്‍ പ്രധാനി ആണ് ഒരു മില്ല് കാരന്‍. അരിയൊ, ഗോദമ്ബോ എന്തെങ്കിലും പൊടിപ്പികാന്‍ പൊകുമ്ബോല് അന്കെരുടെ ആദ്യതെ ചോദ്യമ് ഇതാണ് ഇപോ എവിടെയാ ജോലി ചെയ്യുന്നത് എന്ന് . അല്ലാതെ അരി ദോഷക്കാനോ, പുട്ടിനാനോ പോടിപ്പികേണ്ടത് എന്നാലാ. എനിക്ക് ജോലി കിട്ടിയിട്ടില്ലെന്ന് എന്നെകാള്‍ നന്നായി അയാള്‍ക്ക്‌ അറിയാം. എങ്കിലും നാലാള് കുടി നില്‍കുമ്പോള്‍ ഇതു എന്നോട് ചോദിക്കുന്നതു അന്കേരുടെ ഹോബി ആണ്. അവസാനം നാന്‍ ഒരിക്കല്‍ ജോലി ആയെന്നു പറഞ്ചിട്ടുണ്ടു‌. ഇലാത്ത ഒരു കമ്പനി യുടെ പേരും പറഞ്ച്ചു കൊടുത്തു. അത് കേട്ടപോല് അന്കേര്‍ എന്നെ ഒരു ഇടം കണ്ണിട്ടു നോകിയിരുന്നു.


Joining ലെറ്റെര്‍ sign ചെയ്താ ശേഷം അച്ഛനെയും മാമനെയും പോയി കണ്ടു പോയികൊള്ളാന്‍ പറഞഹു. അവര്ക്കു വൈകുന്നേരം 7.05 ആണ് ട്രെയിന്‍, അനന്തപുരി എക്സ്പ്രസ്സ്. അന്നത്തെ ദിവസം പ്രത്യേകിച്ചു പണി ഒന്നും ഇലായിരുന്നു. കുറേ papers sign ചെതു കൊടുത്തു, സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍, പിന്നെ മെഡിക്കല്‍ ടെസ്റ്റ് ചെയ്താ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍, എല്ലാം കഴിന്ചപോല് ഉച്ച ആയി. പിന്നെ വൈകുനേരം വരെ വെറുതേ ഇരുപായിരുന്നു ജോലി. വൈകുനേരം 5 . 30 ആയപോള്‍ office ഇല് നിന്നും ഇറങകി. അരുണ്‍ ഹോട്ടല്‍ മുറിയിലീകും നാന്‍ അച്ഛനെയും മാമനെയും യാത്ര അയകാനും പോയി. Egmore ഇല് ആണ് റെയില്‍വേ സ്റ്റേഷന്‍. അവിടെ എത്തിയ ശേഷം ഒരു ഹോട്ടല്‍ ഇല് കയറി ഭക്ഷണം കഴിച്ചു. അച്ഛന്റെ കയ്യില്‍ നിന്നും കിട്ടുന്ന അവസാനത്തെ ചെലവാണ്. ഇനി ഞാന്‍ അന്കൊട്ടാണ് കൊടുകേണ്ടത്‌. 6.30 ആയപോള്‍ ട്രെയിന്‍ ഇല് കയറി ഇരുന്നു. 7 മണി വരെ ട്രെയിന്‍ ഇല് ഉള്ളില്‍ ഇരുന്നു. പിന്നെ ഞാന്‍ വെളിയില്‍ ഇറങകി അവര്‍ ഇരിക്കുന്ന സീറ്റ്‌ ഇന്റെ വിന്‍ഡോ യുസേ അരികില്‍ വന്നു നിന്നു. പിന്നെ അവരുമായി യാത്രയെപ്പറ്റി  സംസാരിച്ചു കൊണ്ടു നിന്നു. പെട്ടെന് ട്രെയിന്‍ പോകാനുള്ള ഹോര്ന്‍ ശബ്ദം കേടു. ട്രെയിന്‍ നീങകി തുടങ്കുകയാണ്. പെട്ടെന് അച്ഛനെ മുഖത്തു ഒരു വല്ലാത്ത ചിരി വിടര്‍ന്നു. എനിക്ക് എന്തൊക്കെയോ മാറ്റം വരുന്ന പോലെ തോന്നി. തലക്ക് ഒരു ചെറിയ ചൂടു. അച്ഛന്‍ ഒന്നും മിണ്ടുന്നില. ഇപ്പോഴും ആ ചിരി മുഖത്തുണ്ട്‌. ഞാനും ചിരിച്ചു. രണ്ടു പേരെയും കൈ കാട്ടി യാത്ര പറഞ്ചു. ട്രെയിന്‍ വേഗത വെച്ചു കഴിന്ചു. എന്താണെന്ന് അറിയടിലാ, എന്റെ രണ്ടു കണ്ണും നിരന്ച്ചു. കു‌ടുടല്‍ ഒന്നും ഇലാ ഓരോ തുള്ളി കണ്ണ് നീര്‍ വീതം മാത്രം. അവിടെ നിന്നിലാ. ഉടന്നെ തിരിച്ചു നടന്നു തുടങ്കി. പക്ഷെ അച്ഛന്റെ ആ ചിരി മനസ്സില്‍ നിന്നും മായുന്നിലാ. ശുഭം.

No comments:

Post a Comment